Latest News From Kannur

*സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു* 

0

പാനൂർ: പാനൂർ നഗരസഭ തെക്കെ പാനൂർ ഗാന്ധിനഗറിൽ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. രാവിലെ കെ.പി. ദാമോദരൻ ദേശിയപതാക ഉയർത്തി. തുടർന്ന് പായസവിതരണം നടന്നു. പ്ലാസ്റ്റിക്ക് മുക്ത ഗാന്ധിനഗർ എന്ന ആശയം നടപ്പിലാക്കാൻ എല്ലാ വീട്ടുകാർക്കും ജ്യൂട്ട് ബാഗ് വിതരണം ചെയ്തു. കുടുംബസംഗമവും സദ്യയും നടന്നു.

കെ പി ദാമോദരൻ , അബ്ദുൽ റസാഖ്, സുധാകരൻ കുനിയിൽ, സുജിത്ത് നമ്പ്യാർ, ശ്രീലത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.