കണ്ണൂർ :
വെല്ലുവിളി നേരിടുന്ന ഭരണഘടനാ മൂല്യങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സബർ മതി അക്കാദമി സംഘടിപ്പിക്കുന്ന തുറന്ന സംവാദം 17 ന് ഞായറാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ 10 മണിക്ക് ഈക്കോസ് ഹാളിൽ [ സുനിത ഫർണിച്ചറിന് മുൻവശം ] ആരംഭിക്കുന്ന സംവാദ പരിപാടി ഉച്ചയോടെ സമാപിക്കും.
അഡ്വ. കെ.വി. മനോജ് കുമാർ മോഡറേറ്ററാവുന്ന സംവാദ പരിപാടിയിൽ അഡ്വ. സി.കെ. രാമചന്ദ്രൻ [ലോയേർസ് യൂണിയൻ ] ,
അഡ്വ. കെ.പി. ഹരീന്ദ്രൻ [ലോയേർസ് കോൺഗ്രസ്സ് ] അഡ്വ.എസ്. സജിത് കുമാർ [വി.എച്ച്.പി. ലോ യേർസ് യൂണിയൻ ] ,
അഡ്വ. കെ.എ. ലത്തീഫ് (മുസ്ലിം ലീഗ് ] , അഡ്വ. കസ്തൂരി ദേവൻ [ സാമൂഹ്യ പ്രവർത്തകൻ ] , അഡ്വ. ഇ.ആർ. വിനോദ് [സബർമതി അക്കാദമി ] എന്നിവർ പങ്കെടുക്കും.