കല്ലിക്കണ്ടി :
രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ദേശീയ നിർവ്വാഹക സമിതിയംഗം കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവാസി ജനത ജില്ലാ പ്രസിഡൻറ് മുഹമ്മദ് റാഫി അഴീക്കോട് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ജനതാദൾ പ്രസിഡൻറ് ഒ.പി. ഷീജ, യുവജനതാദൾ മണ്ഡലം പ്രസിഡൻ്റ് എം.കെ.രഞ്ജിത്ത്, സി.കെ.ബി.തിലകൻ, വി.പി.മോഹനൻ എന്നിവർ സംസാരിച്ചു.