പാനൂർ:
സോഷ്യലിസ്റ്റും ജനതാദൾ പെരിങ്ങളം മണ്ഡലം ഖജാൻജിയുമായിരുന്ന പൂക്കോത്തെ എസ്.കുമാരനെ രാഷ്ട്രീയജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം കെ.പി.മോഹനൻ
എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എൻ.ധനഞ്ജയൻ, സജീന്ദ്രൻ പാലത്തായി, സി.എച്ച്.സ്വാമിദാസൻ, വി.പി.യദുകൃഷ്ണ, എം.പി.രഞ്ജിത്ത്, കെ.പി. നന്ദനൻ, കെ.കെ. ദാമു മാസ്റ്റർ എന്നിവർ സംസാരിച്ചു.