പാനൂർ :
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി “ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” എന്ന മുദ്യാവാക്യമുയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ സമരസംഗമം സംഘടിപ്പിച്ചു. രാജു മാസ്റ്റർ സ്മാരക കേന്ദ്രം കേന്ദ്രീകരിച്ചു നടന്ന യുവജനറാലി പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻ്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. കെ.പി. വിവേക് പൊയിലൂർ, കെ. ഷിനൻ്റു, രശ്മി കളത്തിൽ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ. റൂബിൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.