തലശ്ശേരി :
ശാസ്ത്രവേദി തലശ്ശേരി മേഖല കമ്മിറ്റി എൽ.എസ്. പ്രഭു മന്ദിരത്തിൽ സ്വാത ന്ത്ര്യദിനാഘോഷവും ശാസ്ത്രഭാരതം ക്വിസ് മത്സരം 2025 ഉം സംഘടിപ്പിച്ചു.
തലശ്ശേരി മേഖലയിലുള്ള യുപി, ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിച്ചത് . പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വേദി തലശ്ശേരി മേഖലാ പ്രസിഡണ്ട് പി. കെ. ശ്രീധരൻ മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ കെ. കെ. നാരായണൻ മാസ്റ്റർ, ജതീന്ദ്രൻ കുന്നോത്ത്, സി. പി. പ്രസീൽ ബാബു , എം .പി അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം റിട്ട. പ്രിൻസിപ്പൽ എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു.