Latest News From Kannur

പ്രിയദർശിനി ബസ്റ്റോപ് തുറന്നു കൊടുത്തു

0

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനോഘോഷത്തിന്റെ ഭാഗമായി , പതിറ്റാണ്ടുകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിറസാന്നിധ്യമായിരുന്ന ശ്രീമതി ഇന്ദിരാജിയുടെ നാമധേയത്തിലുള്ള ഇടയിൽ പീടികയിലെ നവീകരിച്ച പ്രിയദർശിനി ബസ്റ്റോപ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു .

നാടിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സ്മാരകമായി നിലകൊള്ളുന്ന നമ്മുടെ പ്രിയദർശിനി ബസ്റ്റോപ്പ്, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ശ്രീ. രമേശ് പറമ്പത് MLA നാടിന് സമർപ്പിച്ചു . ശ്രീ സത്യൻ കേളോത്ത്, ശ്രീ. കെ. കെ. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു .

പതാക ഉയർത്തൽ, ബസ് സ്റ്റോപ്പ് ഉദ്ഘാടനം എന്നീ ചടങ്ങിന്, സന്തോഷ് , ശ്രീലേഖ്, പി. വി. സഞ്ജീവ്, സുഖേഷ്, ശ്രീകാന്ത്, അസീസ് ഹാജി, ശിവൻ തിരുവങ്ങാട് , സി. പി. ഷജീർ, മഹേന്ദ്രൻ എന്നിവർ ചേർന്ന് നേതൃത്വം നൽകി. .

Leave A Reply

Your email address will not be published.