പാനൂർ :
ചൊക്ലി ആസാദ് കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ചൊക്ലി ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അഡ്വ. പി.കെ. രവീന്ദ്രൻ പതാക ഉയർത്തി.
കെ. പി. ദയാനന്ദൻ അധ്യക്ഷത വഹിച്ചു.
മാണിക്കോത്ത് ചന്ദ്രശേഖരൻ സ്വത്രന്ത്ര്യ ദിന സന്ദേശം നൽകി.
വാർഡ് മെമ്പർ നവാസ് പരത്തിൻ്റെവിട മുഖ്യാതിഥിയായി.
മുൻ സൈനികനും ഡൽഹി മലയാളി അസോസിയേഷൻ മുൻ അധ്യക്ഷനുമായ ചെറിയത്ത് ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
കെ. പ്രദീപ് കുമാർ , കുനിയിൽ സത്യനാഥൻ , ഗംഗാധരൻ മാസ്റ്റർ, ടി.കെ.മനോജ്, രാജൻ വി.പി ,അശോകൻ കെ, പ്രശാന്തൻ.ടി എന്നിവർ നേതൃത്വം നൽകി.