Latest News From Kannur

*വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ പ്രയോജന പെടുത്തണം: ഇ.വത്സരാജ്*

0

മാഹി: ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിന്റെ പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ഉപഹാരവും കേഷ് അവാർഡും നല്കി അനുമോദിച്ചു. അനുമോദന ചടങ് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാന മേലെയിൽ ഇന്ന് നമുക്ക് ലഭ്യമാവുന്ന നിരവധി അവസരങ്ങൾ ഉണ്ട്. അത്തരം അവസരങ്ങളെ പരമാവധി പ്രയോജനപെടുത്തി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം നാടിൻ്റെ നല്ല പൗരന്മാരായി മാറണമെന്നും ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ മുൻ മന്ത്രി ഇവത്സരാജ് പറഞു. കുട്ടികൾക്ക് സ്നേഹാപഹാരമായി എൻ്റെ മയ്യഴി എന്ന പുസ്തകവും നല്ലി. വാർഡ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, കെ.ഹരീന്ദ്രൻ, സുനിൽ കുമാർ, കെ.വി.ഹരീന്ദ്രൻ, എം.ശ്രീജയൻ, വി.വത്സരാജ്, കെ.രാഘവൻ, ശ്രീജേഷ്.എം.കെ, വി.പി.രാജൻ സംസാരിച്ചു. പൊത്തങ്ങാടൻ രാഘവൻ സ്വാഗതവും കെ സുരേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.