Latest News From Kannur

മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം വാർഷിക സ്മരണ ദിനം

0

മാഹി: ഒരുനാടിൻ്റെ സാംസ്ക്കാരിക ഔന്നത്യത്തിനും, നാട്ടിൻ പുറങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സർഗ്ഗപരതയെ വളർത്തിയെടുക്കാനുമാണ് എ.പി.കഞ്ഞിക്കണ്ണൻ മയ്യഴിപ്പുഴയോരത്ത് മഹത്തായ കലാസ്ഥാപനം കെട്ടിപ്പടുത്തതെന്ന് സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ പറഞ്ഞു.

മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം വാർഷിക സ്മരണ ദിനത്തിൽ കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

മഹത്തായ നമ്മുടെ

ഭരണഘടന ഉയർത്തിപ്പിടിച്ച്

ജനാധിപത്യം സംരക്ഷിക്കാൻ’നമുക്ക്സാധിതമാകണം.ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശധികാരങ്ങളുണ്ട്. അവ ഹനിക്കാൻ ആർക്കും അധികാരമില്ല.

ഗവർണ്ണറുടെ അനാവശ്യ ഇടപെടലുകൾ

ഉന്നത വിദ്യാഭ്യാസ

മേഖലയിൽ അശാന്തി പടർത്തുകയാണെന്ന് സ്പീക്കർ പറഞ്ഞു.

ജനങ്ങൾ വിചാരിച്ചാൽ സ്പീക്കറായ എന്നെ മാറ്റാനാവും. പക്ഷെ സാഹിത്യ കുലപതിയായ പപ്പേട്ടനെ മാറ്റാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു.

വിഖ്യാത ചെറുകഥകൃത്ത് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.’

കലകൾക്കും ചിന്തകൾക്കുമുള്ള ഒരിടമായി കലാഗ്രാമം വളരണമെന്നായിരുന്നു എ പി.യുടെ സ്വപ്നമെന്ന് മുഖ്യഭാഷണം നടത്തിയ കെ.കെ.മാരാർ അനുസ്മരിച്ചു.

ന്യൂ മാഹി പഞ്ചായത്ത് വൈ: പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, സംഘാടക സമിതി ചെയർമാൻ ചാലക്കര പുരുഷു സംസാരിച്ചു.

കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി.ശ്രീധരൻ സ്വാഗതവും, കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു.

ഇന്നലെ കാലത്ത് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.

സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.കലാഗ്രാമംട്രസ്റ്റ് അംഗങ്ങളായ

ഡോ: എ.പി.ശ്രീധരൻ, എ.പി.വിജയൻ, കരുണൻ, എ.പി. വിജയരാജി, എന്നിവരും ഡോ: ടി.വി. വസുമതി, പി.ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലo നേതൃത്വം നൽകി.

മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ‘മെമ്മോയേർസ് ഇൻ കളർ’ ചിത്രപ്രദർശനം പ്രമുഖചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.

 

ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

Leave A Reply

Your email address will not be published.