പാനൂർ:
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളീ ക്ഷേത്രം ശ്രീകോവിലിന്റെ ഉത്തരം കയറ്റല്‍ ചടങ്ങിനും മഹാഗണപതി ഹോമത്തിനും തുടക്കമായി. സൂര്യകാലടി മന സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മിത്വത്തിലാണ് മഹാ ഗണപതി ഹോമം നടന്നത്.
ശ്രീകോവിലിന്റെ ഉത്തരം കയറ്റല്‍ ചടങ്ങ് ഗംഗാധരന്‍ ആചാര്യരുടെ മുഖ്യകാര്‍മികത്വത്തിൽ നടന്നു.
നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു
ക്ഷേത്രം ഊരാളനും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി, ക്ഷേത്രം രക്ഷാധികാരികളായ ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ കൂത്താടി, ക്ഷേത്രം വൈസ് പ്രസിഡന്റ് ഷൈജു ഇത്തിക്ക, ജോയിൻ സെക്രട്ടറി ഷൈജു കെ പി, മാതൃസമിതി പ്രസിഡന്റ് പത്മജ പി പി, ക്ഷേത്ര കമ്മിറ്റി അംഗം സുനിൽ ചന്ദ്.ഒ.സി തുടങ്ങിയവർ നേതൃത്വം നൽകി