Latest News From Kannur

*കലയും സാഹിത്യവും കുട്ടികളുടെ മനസ്സ് നിർമ്മലമാക്കും!* എം മുസ്തഫ മാസ്റ്റർ

0

ഒളവിലം: ചിത്രകല, ശില്പകല, സംഗീതം, നൃത്തം തുടങ്ങിയ കലകൾക്കും സാഹിത്യത്തിനും കുട്ടികളുടെ മനസ്സ് നിർമ്മലീകരിക്കാനുള്ള അപൂർവ്വ ശക്തിയുണ്ടെന്നു സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.

ഒളവിലം യു.പി. സ്കൂളിൽ ‘സ വിദ്യാരംഗം കലാ സാഹിത്യ വേദി ‘സാഹിതി’യുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സാഹിതിയുടെ പ്രവർത്തനം നന്മയുള്ള പൗരന്മാരായി വളരാൻ കുട്ടികളെ പ്രചോദിപ്പിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷനായി .

പ്രധാനാധ്യാപിക ശ്രീജ രാമചന്ദ്രൻ ആശംസകൾ നേർന്നു.

വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ ഹൃദ്യ രാജേഷ്,ഗോപിക,

സാൻവിയ അനീഷ് ,

എം. ശ്രീലക്ഷ്മി, ആദിശ്രീ, ദ്രുവ പ്രവീൺ എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.

കെ.പി. ആകാശ് സ്വാഗതവും ‘സാഹിതി’ കുട്ടികളുടെ കൺവീനർ നൈഗിൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.