പാനൂർ:
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം കനാൽ റോഡ് യാത്ര ചെയ്യാൻ സാധിക്കാത്തവിധം ചളി കുളമായതിനെ തുടർന്ന് പാനൂർ സേവാഭാരതി പ്രവർത്തകരും പൂക്കോം കാരുണ്യം ഗ്രാമസേവാകേന്ദ്രം പ്രവർത്തകരും സംയുക്തമായി റോഡ് ഗതാഗതയോഗ്യമാക്കി.പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം മുതൽ കടാങ്കുനി ഭാഗത്തേക്ക് പോകുന്ന കനാൽ റോഡ് കനത്ത മഴയിൽ ചളിക്കുളമായി മാറിയിരിക്കുകയായിരുന്നുകാൽനടയാത്രക്കാരും ഇരുചക്ര വാഹനത്തിൽ പോകുന്നവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.പ്രസ്തുത റോഡ് ടാർ ചെയ്ത് കിട്ടാൻ വേണ്ടി അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
ചളിക്കുളമായി കാൽനടയാത്ര പോലും സാധ്യമല്ലാത്ത സമയത്ത് പൂക്കോം കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവർത്തകരും പാനൂർ സേവാഭാരതി പ്രവർത്തകരും ചേർന്ന് ശ്രമദാനത്തിലൂടെ റോഡ് വൃത്തിയാക്കുകയായിരുന്നു.കല്ല്, മണ്ണ്, ഹോളോബ്രിക്സ് എന്നിവ ഉപയോഗിച്ച് റോഡ് വൃത്തിയാക്കി. കെ പി പ്രമോദ് കുമാർ, സി കെ രാഹുൽ എന്നിവർ നേതൃത്വം നൽകി.
താഴെ പൂക്കോത്ത് നിന്ന് കാടാങ്കുനി, കണ്ണംവെള്ളി, എലാങ്കോട്, പാലത്തായി ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴിയാണിത്.
റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.