പാനൂർ :
പാനൂർ നഗരസഭയിലെ കണ്ണംവെള്ളി വാർഡിലെ എകരത്ത് കണ്ടിയിൽ കല്ലുള്ള പുനത്തിൽ മുത്തപ്പൻ മടപ്പുര റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുന്നു.വർഷങ്ങളായി നഗരസഭ ഈ പ്രദേശത്തെ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
കണ്ണംവെള്ളി കൈതയുള്ള പറമ്പത്ത് മുക്കിൽ നിന്നും ആരംഭിക്കുന്ന റോഡ് പൂക്കോം കനാൽ സമീപം കുടിയംപുനത്തിൽ മുക്കിലാണ് അവസാനിക്കുന്നത്.
സമീപകാലത്ത് വികസിച്ച ക്ഷേത്രമാണ് കല്ലുള്ളതിൽ മുത്തപ്പൻ മടപ്പുര.മടപ്പുര ഭാഗത്തേക്ക് വാഹനത്തിൽ വരാൻ സാധ്യമല്ലാതായിരിക്കുകയാണ്.വാർഡ് മെമ്പറും, നഗരസഭയും പ്രദേശത്തെ അവഗണിക്കുകയാണ്.ആവശ്യമായ വികസന പദ്ധതികളൊന്നും നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല.റോഡ് നവീകരണം ഇല്ലാത്തതിനാൽ ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്.രോഗികൾക്ക് ആശുപത്രിയിൽ പോകാനും കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനും പ്രയാസമനുഭവിക്കുന്നു.വർഷങ്ങളായി നവീകരണം ഇല്ലാതെ തകർന്നു കിടക്കുന്ന റോഡാ ണിത്.റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായി. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ദുരിതത്തിലാണ്..ഓവുചാലുകൾ നിർമ്മിക്കേണ്ടതുണ്ട്. കണ്ണംവെള്ളി ദേശത്തെ പഴക്കം ചെന്ന വഴിയാണിത്.ദേശവാസികൾക്ക് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവപ്പെടുന്നു.റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നു.
കണ്ണംവെള്ളിയിൽ നിന്ന് പൂക്കോം കനാൽ, കാടാംകുനി, അണിയാരം ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്.പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തേണ്ടതുണ്ട്.റോഡ് എത്രയും വേഗം ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.