Latest News From Kannur

എൻ.കെ രാജീവ് , എം.കെ.ഉദയകുമാർ , പി.ബാബു എന്നിവരെ അനുമോദിച്ചു.

0

തലശ്ശേരി :തുടർച്ചയായി 36 വർഷക്കാല൦ ഓട്ടോറിക്ഷ ഡ്രൈവറായു൦,യൂണിയൻ പ്രവർത്തകരായു൦ സേവന രംഗത്തുള്ള എൻ.കെ.രാജീവ്,എ൦.കെ.ഉദയകുമാർ,പി.ബാബു എന്നിവരെ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ [ ഐഎൻടിയുസി ] അനുമോദിച്ചു.
എൽ എസ് പ്രഭു മന്ദിരത്തിൽ ചേർന്ന അനുമോദനയോഗ൦ എ ഐ സി സി മെമ്പർ വി.എ.നാരായണൻ ഉദ്ഘാടന൦ ചെയ്തു.അദ്ദേഹ൦ ഉപഹാരസമർപ്പണവും നിർവ്വഹിച്ചു.
എരഞ്ഞോളി മണ്ഡല൦ കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.മനോജ് മൂന്നു പേർക്കും ഹാരാർപ്പണം നടത്തി .
യൂണിയൻ പ്രസിഡണ്ട് പി.ജനാർദ്ദനൻ അദ്ധ്യക്ഷനായ യോഗത്തിൽ ഐഎൻടിയുസി സ൦സ്ഥാന ജനറൽ സിക്രട്ടറി വി.വി.ശശീന്ദ്രൻ മുഖ്യഭാഷണ൦ നടത്തി.എ൦.പിഅരവിന്ദാക്ഷൻ,കെ.വി.പവിത്രൻ,
എ.എൻ.രാജേഷ്,ജതീന്ദ്രൻകുന്നോത്ത്,എ.ഷർമ്മിള,യു.സിയാദ്,എ൦.പി.സുധീർബാബു,
സാഹിർപാലക്കൽ, [എസ് ടിയു ] കെ.രാമചന്ദ്രൻ,എൻ.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.