അഴിയൂരിലും ചോമ്പാലിലും തെരുവ് നായ്ക്കൾ വിലസുന്നു. ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണണം: അഴിയൂർ കൂട്ടം സൗഹൃദ കൂട്ടായ്മ
അഴിയൂർ : അഴിയൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം പൊതുജനങ്ങൾ, കാൽനട യാത്രക്കാർ, സ്ക്കൂൾ വിദ്യാർത്ഥികൾ ഇരുചക്ര വാഹനം ഓടിക്കുന്നവരും മറ്റും ഏത് സമയത്തും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ സാധ്യത. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തെരുവുനായ്ക്കൾ പതിനാറോളം പേരെ ഉപദ്രവിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
ആളില്ലാത്ത വീടുകൾ, ജനങ്ങൾ കൂടുതലായി ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പുകൾ, ഹെൽത്ത് സെന്ററുകൾ, അംഗൻവാടികൾ, റെയിൽവേ സ്റ്റേഷനുകൾ , ഇടവഴികൾ, അമ്പലങ്ങൾ തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പരിസരങ്ങളിലും , ജനവാസ മേഖലകളിലും ഇവയുടെ ശല്യം നിയന്ത്രണാതീതമായി കൂടി വരികയാണ്. കഴിഞ്ഞ ദിവസം അഴിയൂർ സ്കൂൾസ്റ്റോപ്പിൽ ബസ്സ് ഇറങ്ങി പോകുന്ന സ്ത്രീകൾക്കും , കുട്ടികൾക്കും പിന്നാലെ ഓടി അവരെ അക്രമിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു. ഒരാഴ്ച മുൻപ് മുക്കാളി കാർത്തോളി മുക്കിൽ കുട്ടികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മുക്കാളിയിൽ റെയിൽവെ ഫ്ലാറ്റ്ഫോമിലും മഹാത്മ പബ്ലിക് ലൈബ്രറിയുടെ വഴികളിലും പഴയ ദേശീയപാത ഓരങ്ങളിലും പട്ടികളുടെ ശല്യം ഏറി വരികയാണ്. അഴിയൂർ ചുങ്കത്ത് നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഒരു ഡസനോളം തെരുവ് നായകളുടെ കൂട്ടം സ്ഥിരമാണ്. ആൻ്റി വാക്സിൻ ഫല പ്രദമാകാതെ കേരളത്തിലെ നിരവധി പേർ മരിച്ച ഇത്തരം അവസ്ഥയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും അഴിയൂർ പഞ്ചായത്തിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും പഞ്ചായത്തിലെ അധികാരികളും , സർക്കാരും ഉടനെ ഇടപെടണമെന്നും അഴിയൂർ കൂട്ടം സൗഹൃദ കൂട്ടായ്മ ഭാരവാഹികൾ
പ്രസ്താവനയിൽ ആവശ്യപ്പെട്ടു.