Latest News From Kannur

എൻ.കെ. രാജീവ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം

0

തലശേരി :

ഐ. എൻ. ടി. യു. സി തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ ജനറൽ സെക്രട്ടറിയും തലശ്ശേരി റിജിയണൽ കമ്മിറ്റി പ്രസിഡണ്ടുമായ എൻ.കെ. രാജീവ് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്കുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മോട്ടോർ ഫെഡറേഷൻ്റെ ജില്ലാ സെക്രട്ടറിയായും രാജീവ് പ്രവർത്തിച്ചുവരുന്നു.
ജൂൺ 27 ന് തൃശൂർ ഐ.എൻ.ടി.യു.സി ഓഫീസിൽ ചേർന്ന സംസ്ഥാന എക്സിക്കുട്ടീവ് കമ്മിറ്റി യോഗത്തിലാണ് രാജീവിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടത്.
മൂന്നരപ്പതിറ്റാണ്ടായി മോട്ടോർ തൊഴിലാളി രംഗത്ത് പ്രവർത്തിച്ചു വരുകയാണ് ഇദ്ദേഹം.
ഐ. എൻ. ടി. യു. സി നേതാവ് പി.ജനാർദ്ദനനാണ് 2004 ൽ രാജീവിന് യൂണിയൻ അംഗത്വം നല്കിയത്. തുടർന്ന് സംഘടനാരംഗത്ത് സജീവ സാന്നിദ്ധ്യമായ രാജീവ് പ്രാദേശിക കമ്മിറ്റി എക്സിക്കുട്ടീവ് കമ്മിറ്റി അംഗമായും സെക്രട്ടറിയായും പത്ത് വർഷത്തോളമായി ജനറൽ സെക്രട്ടറിയായും തുടരുന്നു.
തൊഴിലാളികളിലൊരാളായി അവരോടൊപ്പം ചേർന്ന് , അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു എന്നത് രാജീവിനെ ഈ രംഗത്ത് ശ്രദ്ധേയനാക്കി.
തലശ്ശേരി ബസ് സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാൻ്റ് കേന്ദ്രീകരിച്ചാണ് രാജീവൻ ഓട്ടോ ഓടിക്കുന്നത്. തൊഴിലാളികൾക്കായി അടിസ്ഥാനതലത്തിൽ നടത്തുന്ന നിരന്തരവും സജീവവുമായ പ്രവർത്തനം തൊഴിലാളികൾക്കിടയിൽ രാജീവിനെ പ്രയങ്കരനാക്കി. തലശ്ശേരിയിലെ ഐ. എൻ. ടി. യു. സി യുടെ പ്രധാനപ്രവർത്തകൻ കൂടിയാണ് എൻ.കെ.രാജീവ് .

Leave A Reply

Your email address will not be published.