മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജ് നാഷണൽ അസസ്സ്മെൻ്റ് & അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ബി++ ഗ്രേഡ് കരസ്ഥമാക്കി. ഒന്നും രണ്ടും സൈക്കിളിൽ ബി ഗ്രേഡ് ആയിരുന്ന മാഹി കോളേജിന് ഇപ്പോൾ ഒറ്റയടിക്കാണ് രണ്ട് ഗ്രേഡ് ഉയർന്ന് ബി ഡബിൾ പ്ലസ് ലഭിച്ചത്. അക്കാദമികവും ഭൗതികവുമായ വികസനങ്ങൾ തുടങ്ങിയ സമയത്ത് തന്നെ ഉയർന്ന ഗ്രേഡ് ലഭിച്ചത് കോളേജിൻ്റെ ഉന്നമനത്തിന് കൂടുതൽ ഫണ്ടുകൾ നേടിയെടുക്കാൻ സാധ്യമാവും. മുംബൈ ഐ.ഐ.ടിയുമായും ചേർന്ന് കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സർട്ടിഫിക്കേറ്റ് കോഴ്സുകളും, അടൽ ഇൻകുബേഷൻ സെൻ്ററും പോണ്ടിച്ചേരി എഞ്ചിനിയറിംഗ് കോളേജ് ഫൗണ്ടേഷനുമായിചേർന്ന് നീതി അയോഗിൻ്റെ സഹായത്താൽ ഡ്രോൺ ഉണ്ടാക്കി പറത്താനും വിവിധ സ്റ്റാർട്ടപ്പ് പദ്ധതികൾക്കായി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നടത്താൻ കഴിഞ്ഞതും ശുചീകരണ പ്രവർത്തനം, പാലിയേറ്റീവ്’പ്രവർത്തനം, ബോധവത്ക്കരണ പരിപാടികൾ, മൾട്ടി ഡിസിപ്ലിനറി, ഇൻ്റർ ഡിസിപ്ലിനറി കോഴ്സുകൾ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്കുൾപ്പടെ ഉന്നത വിജയം, ദേശീയ പരീക്ഷകളിൽ നെറ്റ് – ജെ ആർ എഫ് വിജയം, ‘കോളേജിലെ ഗവേഷണങ്ങളും, ദേശീയവും അന്തർ ദേശീയവുമായ ജേണലുകളിലെ ഗവേഷണ പ്രബന്ധങ്ങളും ശില്പശാലകളും, സെമിനാറുകളും, നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളും, മാഹി മുൻസിപ്പാലിറ്റിയിലെ ഖരമാലിന്യ സംസ്കരണ മാർഗ്ഗരേഖയ്ക്കായി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഭാവനകൾ എന്നി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കോളേജിന് ബി ഡബിൾ പ്ലസ്സ്”ഗ്രേഡ് നേടാനായത്. ഉന്നത ഗേഡ് കരസ്ഥമാക്കിയതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസനെയും ഐ ക്യു എ സി കോർഡിനേറ്റർ ഡോ: കെ.എം.ഗോപിനാഥിനെയും അനുമോദിച്ചു. അനുമോദന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ, ഡോ: കെ.എം.ഗോപിനാഥൻ, ഡോ:സി.എ.ആസിഫ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.