Latest News From Kannur

മാധ്യമ കൂട്ടായ്മ: സ്നേഹ സംഗമം നടത്തി

0

മയ്യഴിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ മുൻ മന്ത്രി ഇ.വത്സരാജിൻ്റെ വസതിയിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ സ്നേഹ സംഗമം നടത്തി. വത്സരാജിൻ്റെ ആത്മകഥാ പുസ്തകമായ എന്റെ മയ്യഴി എന്ന പുസ്തകം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന് നൽകി സ്നേഹ സംഗമം ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ ഷാളണിയിച്ച് ആദരിച്ചു. മാഹിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും അദ്ദേഹം പുസ്തകം സ്നേഹ സമ്മാനമായി നല്കി.

Leave A Reply

Your email address will not be published.