മാഹി : ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന മാഹി പുഴയോര നടപ്പാതയിൽ ടൂറിസം വകുപ്പിൻ്റെ ബയോഗ്യാസ് പ്ലാൻ്റ് കൊതുകു വളർത്തൽ കേന്ദ്രം. ടൂറിസം വകുപ്പിൻ്റെ പ്രവർത്തന രഹിതമായ കഫേ കെട്ടിടത്തിനടുത്തായിട്ടാണ് ഉപയോഗ ശൂന്യമായ ബയോഗ്യാസ് പാൻ്റിൻ്റെ വീപ്പയിൽ മലിന ജലം കെട്ടി കിടന്ന് കൊതുകുകൾ പെരുകുന്നത്. ഇതിന് സമീപത്ത് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഓപൺ ജിം ഉള്ളത്. പിറകിലായി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കഡറി സ്കൂളും. ഡെങ്കി പനി ഭീഷണിയിൽ നാട് പേടിക്കുമ്പോൾ മാഹിയുടെ ആസ്ഥാന മന്ദിരത്തിന് തൊട്ടരികിൽ ഇങ്ങനെ കൊതുക് പെരുകുന്നത് അധികൃതർ കാണാത്തത് അത്ഭുതകരമെന്നാണ് നാട്ടുകാർ പറയുന്നത്
Sign in
Sign in
Recover your password.
A password will be e-mailed to you.