Latest News From Kannur

*രാമവിലാസത്തിൽ* *യോഗ ദിനം* *ആചരിച്ചു* 

0

ചൊക്ലി : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് എൻ സി സി യുടെ നേതൃത്വത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗദിനം ആചരിച്ചു .

പി എൻ പണിക്കർ പുരസ്കാര ജേതവും അന്തർദേശീയ യോഗപരിശീലകയും ആയ ശ്രീമതി സംഗീത ആർ കുറുപ്പ് പരിപാടി ഉത്ഘാടനം നിർവഹിച്ചു .വാർത്തമാന കാലത്ത് കുട്ടികളിൽ യോഗ പരിശീലനം അനിവാര്യമാണെന്ന് ഉത്ഘാടന ഭാഷണത്തിൽ ശ്രീമതി സംഗീത ആർ കുറുപ്പ് അഭിപ്രായപ്പെട്ടു .

പരിപാടിയിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സ്മിത എൻ മലയാള അധ്യാപകൻ ശ്രീ . പ്രദീപ് നാരോത്ത് ,എൻ എസ് എസ് കോർഡിനെറ്റർ ശ്രീ. ഷനോജ് ,എൻ സി സി ഓഫീസർ ശ്രീ. രവിദ് രാവിദ് ടി പി , സ്കൗട്ട് മാസ്റ്റർ ശ്രീ അനിൽ കുമാർ കെ , കായികാധ്യാപൻ ശ്രീ. അതുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .നൂറോളം വരുന്ന എൻ എസ് എസ് ,എൻ സി സി ,സ്കൗട്ട് ,ഗൈഡ് കേഡറ്റുകൾ ആണ് പരിപാടിയിൽ പങ്കെടുത്തത് .

Leave A Reply

Your email address will not be published.