Latest News From Kannur

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0

പാനൂർ: രാജ്ഭവൻ ആർ എസ് എസ് കാര്യാലയം ആക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആർ വൈ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സായന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി പി യദു കൃഷ്ണ, കെ പി അശ്വതി, ഹരീഷ് കടവത്തൂർ, ചന്ദ്രിക പതിയന്റവിട, നിമീഷ് കൊറോത്ത്, കെ സിനി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.