തലശ്ശേരി : ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി സംസ്ഥാന തല കാർട്ടൂൺ കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിക്കുന്നു.
— ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് —
എന്നതാണ് രചനക്കുള്ള വിഷയം .
രചന 9447364752 എന്ന നമ്പറിൽ വോട്സാപ്പ് വഴി ജൂലൈ 5 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. ചിത്രങ്ങൾ A4 സൈസിലാവണം. വരച്ചയാളുടെ പേര് ചിത്രത്തോടൊപ്പം ഉണ്ടായിരിക്കണം. ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് കേഷ് അവാർഡ് നല്കുന്നതാണ്.
ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.