മാഹി : നോർത്തു പള്ളൂർ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായാന ദിനം ആചരിച്ചു. പി.എൻ. പണിക്കരുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമായി.
പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ വായന മൂലകളുടെയും ദിനാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി അദ്ദേഹം നയിച്ച ‘പുസ്തകച്ചങ്ങാതി’
വായനദിന കൂട്ടപ്പാട്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
പ്രധാനാധ്യാപിക ഷിജി ജോസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.ദിൻഷ ആശംസകൾ നേർന്നു.
ശ്രീദേവി വായന ദിന സന്ദേശം നല്കി.
എസ്. എസ്. ശിവകാമി കവിത ആലപിച്ചു.
ആർ. രൂപ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും അതിഥികളും പ്രതിജ്ഞ എറ്റുചൊല്ലി.
പി.ടി. മുഹ്സിന സ്വാഗതവും ടി.എൻ റീഷ നന്ദിയും പറഞ്ഞു.
വായനദിനത്തിൻ്റെ ഭാഗമായി കുട്ടികളൊരുക്കിയ ദിനാചരണ പോസ്റ്ററുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
തുടർന്ന് കുട്ടികളുടെ കാലാസാഹിത്യ പ്രകടനങ്ങളും ഉണ്ടായി.
വായനവാരത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി വരും ദിവസങ്ങളിൽ വിവധ മത്സര പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
ശരണ്യ ശശിധരൻ, കെ.പി. ഷാനിദ ,കെ. ദിവ്യ, സി.ശോഭ, സി. സജിന്ദ്രൻ എന്നിവർ നേതൃത്യം നല്കി.