ലോക വയോജന അതിക്രമ അവബോധ ദിനം ജില്ലാതല ഉദ്ഘാടനം മേയര്‍ നിര്‍വഹിച്ചു ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന അതിക്രമ അവബോധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള കാലത്ത് സമൂഹത്തിന് വേണ്ടി നിരവധി സംഭാവന ചെയ്തവരാണ് ഇന്നത്തെ വയോജനങ്ങളെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ – സാമൂഹിക സംവിധാനങ്ങള്‍ക്കുണ്ടെന്നും മേയര്‍ പറഞ്ഞു. എസ്.എന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായി. മെയിന്റനന്‍സ് ട്രിബ്യൂണലും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് ഒരുക്കിയ ‘ആര്‍ദ്ര ദീപം വീഡിയോ’ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. വയോജന സംരക്ഷണ പ്രതിജ്ഞ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് എസ്.എന്‍ കോളേജ് ദത്തെടുത്ത ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരെയും 50 വര്‍ഷത്തെ സന്ന്യാസ ജീവിതം പൂര്‍ത്തീകരിച്ച ഡി എസ് എസ് സിസ്റ്റര്‍ വിനീതയെയും ആദരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ബിജു, ജില്ലാ വയോജന കമ്മിറ്റി മെമ്പര്‍മാരായ സി.പി ചാത്തുക്കുട്ടി, എ.ഒ പ്രസന്നന്, എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.പി പ്രശാന്ത്, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി നിധീഷ്, കേരള സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന് മാസ്റ്റര്‍, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി സി.കെ രഘുനാഥന് നമ്പ്യാര്‍, എസ്.എന്‍ കോളേജ് ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കെ ജിതേഷ്, എസ്.എന്‍ കോളേജ് യൂണിറ്റ് 20 എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.വി ജീഷ്ണ, എസ്.എന്‍ കോളേജ് യൂണിറ്റ് 21 എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.കെ.വി രമേശന്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എസ് സജിത, ഗവ. വൃദ്ധ സദനം സൂപ്രണ്ട് പി.ആര് രാധിക തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം, എന്‍ എസ് എസ് യൂണിറ്റുകള്‍, കെ എസ് എസ് എം എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റീല്‍സ് മത്സരത്തില്‍ വിജയികളായ കെ.ആര് സൗപര്‍ണിക, കെ.ആര് ഋതുപര്‍ണിക എന്നിവര്‍ ജില്ലാ കലക്ടറില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. സെല്‍ഫി വിത്ത് ഗ്രാന്‍ഡ് ഫാദര്‍/ ഗ്രാന്‍ഡ് മദര്‍ മത്സരത്തില്‍ വിജയികളായവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഒളയിക്കര സൗത്ത് എല്‍.പി സ്്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിനി ശ്രീയുക്തയാണ് സെല്‍ഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. വട്ടോളി എല്‍.പി സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി ആഷിക്ക് രാജ് രണ്ടാംസ്ഥാനവും ഭാരതീയ വിദ്യാഭവന് ഏഴാംതരം വിദ്യാര്‍ഥിനി ഇഷാനി സംജിത് മൂന്നാം സ്ഥാനവും നേടി. ഏയ്ഞ്ചല്‍ റോസ് പ്രിന്‍സ്, അന്‍വിക രഞ്ജിത്ത്, മുഹമ്മദ് അസീം എന്നിവര്‍ക്ക് സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചു. കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളേജ് 19, 22 എന്‍.എസ്.എസ് യൂണിറ്റ് ടീം അംഗങ്ങള്‍ അവതരിപ്പിച്ച ഓള്‍ഡ് മാന്‍ സ്ട്രീറ്റ് ഒന്നാം വളവ് എന്ന ലഘു നാടകവും കണ്ണൂര്‍ എസ്.എന്‍ കോളേജ് 20, 21 എന്‍.എസ്.എസ് യൂണിറ്റ് ടീം അവതരിപ്പിച്ച പരിഭ്രമണം നാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.