Latest News From Kannur

*മഹാത്മാ സർഗ്ഗവേദി പ്രതിഭാസംഗമം2025* 

0

 

 

കതിരൂർ:

മഹാത്മാ സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും

കളഞ്ഞ് കിട്ടിയ അമൂല്യമായ രേഖകളും പണവുമടങ്ങിയ പേഴ്സ് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു മാതൃകയായ പൊന്ന്യത്തെ സി.നിഹാൽ , സി ഈശാൻ , മാധവ് മനോജ്, മാനവ് മനോജ് എന്നിവരെയും അനുമോദിച്ചു. അതോടനുബന്ധിച്ച് റമീസ് പാറാലിൻ്റെ കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി

പി.ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി പാനൂർ മുൻസിപ്പാൽ ചെയർമാൻ കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു എം. രാജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി എം.പി അരവിന്ദാക്ഷൻ ഉപഹാരങ്ങൾ വിതരണം ചെയ്തു എ പ്രേമരാജൻ, എൻ.ഹരീന്ദ്രൻ ജി.വി.രാകേശ്, എ.വി.രാമദാസൻ , ആർ റീജ എ.വി. ഷൈനിവാസ് എന്നിവർ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.