പാനൂർ:
രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികനെ ആദരിച്ചു.
പുത്തൂരിലെ ദേവു സദനത്തിൽ ജയകൃഷ്ണൻ – പുഷ്പജ ദമ്പതികളുടെ മകൻ ഓണിയൻ്റവിട പി. പി. അഖിലേഷിനെയാണ് വസതിയിലെത്തി കെ.പി.മോഹനൻ
എംഎൽഎ ഉപഹാരം നൽകി വ്യാഴാഴ്ച ആദരിച്ചത്.
സൈനിക നടപടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം അഭിനന്ദനമേറ്റുവാങ്ങിയാണ് അഖിലേഷും സംഘവും നാട്ടിൽ തിരിച്ചെത്തിയത്. മാതാപിതാക്കൾ,ഭാര്യ ദീപിക, മക്കളായ ശ്രയാൻ, ശ്രിതിക, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ഒ.പി. ഷീജ, കരുവാങ്കണ്ടി ബാലൻ, ആർജെഡി നേതാക്കളായ ഒ.മോഹനൻ മാസ്റ്റർ, എൻ.കെ.രാജൻ, ജയചന്ദ്രൻ കരിയാട്, യുവജനതാദൾ നേതാക്കളായ എൻ.പി.ദീപ് ന, റിജീഷ് പുത്തൂർ, എൻ.കെ.ജീതീഷ് എന്നിവരും സംബന്ധിച്ചു.