ന്യൂമാഹി : ന്യൂ മാഹി പഞ്ചായത്തിലെ ഈയ്യത്തുങ്കാട് കുടുംബരോഗ്യ കേന്ദ്രം റോഡ് ചെളിക്കുളമായി. കേന്ദ്രത്തിലേക്ക് പോകാൻ ആകാതെ രോഗികൾ ദുരിതത്തിൽ. ഈയ്യത്തുങ്കാട് ശ്രീനാരായണമഠം മുതൽ കുടുംബരോഗ്യ കേന്ദ്രം വരെയുള്ള 200 മീറ്ററോളമുള്ള റോഡ് ഇൻ്റർലോക്ക് പ്രവൃത്തി തുടങ്ങിയിട്ട് നാല് മാസം പിന്നിട്ടെങ്കിലും പണി ഇതുവരെ പൂർത്തിയായിട്ടില്ല. പ്രവൃത്തി പാതിവഴിയിലായതോടെ ഈ റോഡ് തുടങ്ങുന്നിടത്തുള്ള വലിയ വെള്ളക്കെട്ട് കാരണം കാൽനടയാത്രയും പ്രയാസമായി. ഇത് കാരണം രോഗികൾക്ക് ആരോഗ്യ കേന്ദ്രത്തിലെത്താൻ കഴിയാതെയായി.
അധികൃതരുടെ അനാസ്ഥ കാരണം രോഗികൾ ദുരിതത്തിലുമായി
ചിത്രം : ശ്രീനാരായണമഠം മുതൽ കുടുംബരോഗ്യ കേന്ദ്രം വരെയുള്ള റോഡ് മഴവെള്ളവും ചെളിയും നിറഞ്ഞ കാൽനട പോലും ദുസ്സഹമായ രീതിയിൽ