മാഹി : തൊഴിൽ രഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകം, യൂണിഫോം എന്നീ വിദ്യാഭ്യാസ ചിലവുകൾക്കുള്ള 2024-25 വർഷത്തെ റീ-ഇമ്പേർസ്മെന്റിനായി അപേക്ഷ
പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ് ക്ഷണിച്ചു. മാഹിയിലെ അർഹരായ വിമുക്ത ഭടന്മാർ / വിമുക്ത ഭടന്മാരുടെ വിധവകൾ ഇതിനായുള്ള അപേക്ഷാഫോറം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. അപേക്ഷാ ഫോറം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റായ https://sainik.py.gov.in നിന്നും ഡൌൺലോഡ് ചെയ്തും എടുക്കാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അസൽ രസീതുകൾ സഹിതം 2025 ആഗസ്ത് 22-നോ അതിനു മുൻപായോ പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. വൈകി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.