മാഹി : പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മാഹിയിലെ വ്യാപാര സ്ഥാപനങ്ങിളിൽ നിന്നും വിതരണം ചെയ്ത കൂപ്പണുകളിലെ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും പുതുതായി അനുവദിച്ച മത്സ്യ തൊഴിലാളികൾക്കുള്ള വാർദ്ധക്യകാല പെൻഷൻ്റെ ഓർഡർ വിതരണ ഉദ്ഘാടനവും ജൂൺ 13 ന് രാവിലെ 10 മണിക്ക് മാഹി റീജിനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വെച്ച് രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിൽ സമ്മാനാർഹരായവർ ഒറിജിനൽ സമ്മാന കൂപ്പൺ കൊണ്ട് വന്ന് സമ്മാനം കൈപ്പറ്റേണ്ടതാണ്. ഇലക്ട്രിക് കെറ്റിൽ, മിക്സി, ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ ലഭിച്ചവർ സാധനം വാങ്ങിയ ബില്ലും ആധാർ കോപ്പിയും കൂടി കൊണ്ടുവരേണ്ടതാന്നെന്ന് മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അറിയിച്ചു.