Latest News From Kannur

കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം

0

ന്യൂമാഹി: കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം എം.കെ.ലത അധ്യക്ഷത വഹിച്ചു. പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ പഠനോപകരണ കിറ്റ് വിതരണം

സി.എച്ച്.മുഹമ്മദ് ആസിഫ് അലിയും എസ്.എഫ്.ഐ. തലശ്ശേരി ഏരിയ കമ്മിറ്റിയുടെ പഠനോപകരണ കിറ്റ് വിതരണം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രനും നിർവ്വഹിച്ചു.

പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മ കൃഷ്ണൻ, ബി.ആർ.സി. പ്രതിനിധി കെ.ഷീന, എൻ.വി. അജയകുമാർ, മദർ പിടിഎ പ്രസിഡൻ്റ് കെ.റീമ, സി. സൂര്യ, എം.ടി. അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.