Latest News From Kannur

*പ്രവേശനോത്സവം സ്നേഹസമ്മാനം ഒരുക്കി ചെണ്ടയാട് ശ്രീനാരായണ സേവാനിലയം* 

0

പാനൂർ : ചെണ്ടയാട് സരസ്വതി വിജയം യു പി, അബ്ദുറഹ്മാൻ സ്മാരകം യു പി, ഗുരുദേവ സ്മാരകം യു പി എന്നീ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹോപഹാരമായി പഠനകിറ്റുമായി ശ്രീനാരായണ സേവാനിലയം ഭാരവാഹികൾ വിദ്യാലയങ്ങളിൽ എത്തിച്ചേർന്നു.നോട്ട് പുസ്തകങ്ങളും സ്ലേറ്റും പെൻസിലും ക്രയോൺസും ഉൾപ്പെടെ പതിലാന് ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓരോ സ്നേഹോപഹാര കിറ്റും. വളരെ മാതൃകാപരമായ ഇടപെടലാണ് സ്നേഹോപഹാരം നൽകിയതിലൂടെ ശ്രീനാരായണ സേവാനിലയം നടത്തിയതെന്ന് വിദ്യാലയധികൃതരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ശ്രീ നാരായണ സേവാനിലയം പ്രസിഡണ്ട് പി പി കുമാരൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.ശ്രീ നാരായണ സേവാനിലയം ഭാരവാഹികളായ ജനാർദ്ദനൻ കെ, ഷാജി എ പി, പ്രകാശൻ പി. ബെന്നി കെ, ബിബീഷ്.പി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ തല പ്രവേശനോത്സവം പി ടി എ പ്രസിഡണ്ട് ഷിനോദ് എ നിർവ്വഹിച്ചു.മദർ പി ടി എ പ്രസിഡണ്ട് ടി പി ലതിക അധ്യക്ഷത വഹിച്ചു. കെ എം മനോജ് കുമാർ, കെ പി വി ബാബു, കെ പി രാമചന്ദ്രൻ, പി സൗദത്ത് തുടങ്ങിയവർ പ്രസംഗിച്ചു

Leave A Reply

Your email address will not be published.