Latest News From Kannur

നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ജനശബ്ദം

0

മാഹി : കാലവർഷം കനത്തിരിക്കെ,
സ്വകാര്യ വ്യക്തികൾ അവരുടെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നും ,മരങ്ങൾ ശിഖരങ്ങൾ മുറിച്ച് മാറ്റുകയോ, ആവശ്യമെങ്കിൽപൂർണ്ണമായി മുറിക്കുകയോ ചെയ്യുന്നമെന്ന് നഗരസഭാ കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്. അല്ലാത്തപക്ഷം അപകടമുണ്ടായാൽ സ്വകാര്യ ഉടമകൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കെ, ജീർണ്ണാവസ്ഥയിലായതും ഏത് നിമിഷവും ഇടിഞ്ഞു വീഴാൻ പാകത്തിലുമുള്ള സർക്കാർ കെട്ടിടങ്ങളും, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടറി ഇ.കെ.റഫീഖ് ആരോപിച്ചു.നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.