Latest News From Kannur

വധശ്രമക്കേസ്, ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

0

വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു.

സിപിഐ എം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബറിലായിരുന്നു പി. രാജേഷിനെതിരായ വധശ്രമം നടന്നത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്.

യു. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2007 ഡിസംബർ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്.

Leave A Reply

Your email address will not be published.