Latest News From Kannur

എൻ്റെ മയ്യഴി: ഇ.വത്സരാജിൻ്റെ ആത്മകഥാ പുസ്തക പ്രകാശനം രമേശ് ചെന്നിത്തല നിർവ്വഹിക്കും

0

മാഹി: കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജിൻ്റെ ആത്മകഥയായ എൻ്റെ മയ്യഴി എന്ന പുസ്തകം മെയ് 31 ന് വൈകുന്നേരം 4 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പ്രകാശനം ചെയ്യും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണ സാമി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി വി.വൈദ്യലിംഗം എം.പി പുസ്തകം ഏറ്റുവാങ്ങും. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കഥാകൃത്ത് എം.മുകുന്ദൻ പുസ്തക പരിചയം നടത്തും. ഷാഫി പറമ്പിൽ എം.പി മുഖ്യഭാഷണം നടത്തും. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, കേരള മുൻ ഡി.ജി.പി. അഡ്വ:ടി.ആസഫലി, മുൻ ഐ.എ.എസ് ഓഫീസർമാരായ ഡി.എസ്.നാഗി, കെയർവാൾ, ബി.വിജയൻ, ചിത്രകാരൻ എബി എൻ ജോസഫ്, DC ബുക്ക്സ് എഡിറ്റർ സാന്ദ്ര എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ, അസീസ് മാഹി, സജിത്ത് നാരായണൻ, സത്യൻ കേളോത്ത് സംസാരിച്ചു.

Leave A Reply

Your email address will not be published.