പുതുച്ചേരിയിൽ വെച്ചു നടന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 19 വയസിനു താഴേയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മാഹിക്കു കിരീടം
മാഹി : പുതുച്ചേരി ഗോരിമേഡ് പോലീസ് ഗ്രൗണ്ടിൽ വെച്ചു നടന്ന സംസ്ഥാന കായിക മേളയിൽ മാഹി ടീം മികച്ച വിജയം നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. നിരവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ വിജയം നേടിയത്.
മുൻ വർഷങ്ങളിൽ മികച്ച വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള ഹൈജമ്പ് മത്സരങ്ങളിൽ, കഴിഞ്ഞ 8 വർഷമായി ഹൈജമ്പ് ബെഡ് ഇല്ലാത്തതിനാൽ കുട്ടികൾക്ക് പരിശീലിക്കാൻ പറ്റാത്തതിനാൽ വൻ തിരിച്ചടിയായി.
വരും വർഷങ്ങളിലെങ്കിലും ഇതിനുള്ള സംവിധാനം കായിക താരങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.
സംസ്ഥാന കായിക മേളയിൽ വി. എൻ. പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അബുദുൽ ജലീൽ വേഗതയെറിയ താരമായി.
രണ്ടു ദിവസം നീണ്ടു നിന്ന കായിക മേയിൽ 8 സോണുകളിൽ നിന്നായി 650കായിക താരങ്ങൾ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ പുതുച്ചേരി സ്‌പീക്കർ ഏമ്പലം സെൽവം നിർവഹിച്ചു. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി നമഃശിവായം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്പോർട്സ് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.