തലശ്ശേരി : തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയില്‍ നിന്ന് 14 ലക്ഷത്തിലധികം രൂപ കവർന്ന കേസില്‍ രണ്ടു പേർ അറസ്റ്റില്‍.
ലോറി ക്ലീനറായ വടക്കുമ്പാട് ശ്രീ നാരായണ സ്കൂളിനടുത്തുള്ള മീത്തലെ വടയില്‍ ടി.കെ.ജറീഷ് (31) സഹായിയായ വടക്കുമ്പാട് പുതിയ റോഡിലെ ദയാലയത്തില്‍ എം.സി.അഫ്നാസ് (34) എന്നിവരെയാണ് തലശ്ശേരി പോലീസ് എസ്.ഐ.പ്രശോഭ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന ചോളംവയല്‍ സ്വദേശി പ്രജേഷിന്റെ ലോറിയില്‍ നിന്നാണ് പണം കവർന്നത്. ഏപ്രില്‍ ആറിന് ഉച്ചയോടെയാണ് സംഭവം.
മുംബൈയില്‍ നിന്ന് കൊപ്ര വില്പന നടത്തി ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു. ലോറിയുടെ ക്യാബിൻ്റെ വലതു വശത്തെ ഗ്ലാസ് തകർത്താണ് ബർത്തില്‍ സൂക്ഷിച്ച പണം മോഷ്ടിച്ചത്.