ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവവും പ്രതിഷ്‌ഠാദിനവും ഏപ്രിൽ 24 മുതൽ മേയ് 1വരെ
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവവും പ്രതിഷ്‌ഠാദിനവും ഏപ്രിൽ 24 മുതൽ മേയ് 1വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എട്ട് ദിവസങ്ങളിലായി നടത്തുന്ന ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. 24ന് വൈകിട്ട് നട തുറക്കുന്നതോടെ ഉത്സവച്ചടങ്ങുകൾക്ക് തുടക്കമാകും. ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജാദികർമങ്ങളുണ്ടായിരിക്കും. മേയ് ഒന്നിന് പ്രതിഷ്‌ഠാദിന ഉത്സവം നടക്കും. ഉത്സവദിവസങ്ങളിൽ രാത്രി സാംസ്കാരികപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.