പാനൂർ: കാശ്മീരിലെ പഹൽ ഗാമിൽ ഭീകര – തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പാനൂർ താലൂക്ക് ഘടകത്തിൻ്റെ അഭിമുഖ്യത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
പുത്തൂർ റോഡിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ്സ് സ്റ്റാൻഡ് വഴി നഗരം ചുറ്റി ബി എം എസ് ഓഫീസിനു മുന്നിൽ സമാപിച്ചു.എൻ കെ നാണു മാസ്റ്റർ, കെ സി വിഷ്ണു, സുരേഷ് ബാബു,എ കെ. ഭാസ്ക്കരൻ, രോഹിത്ത് റാം ,സിപി സംഗീത, എൻ രതി,കെ കാർത്തിക, എം രത്നാകരൻ, കെ.പി. സുഖില, രാജേഷ് കൊച്ചിയങ്ങാടി, കെ
പി അജിത, കെ.സഹജ ,സി കെ. കുഞ്ഞിക്കണ്ണൻ, എൻ ശശിധരൻ,
കെ. പി സഞ്ജീവ് കുമാർ, പി പി. രാമചന്ദ്രൻ, എൻ വി ശ്രുതി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ല വൈസ് പ്രസിഡണ്ട് പ്രേമൻ കൊല്ലമ്പറ്റ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ വിദ്യാർത്ഥി പ്രമുഖ് കെ പി ജിഗീഷ് മാസ്റ്റർ പ്രസംഗിച്ചു.