Latest News From Kannur

കെ. രമ്യ മയ്യഴിയോട് വിട പറഞ്ഞു

0

മാഹി : വർത്തമാനകാല മയ്യഴിയിലെ യുവത്വത്തെ കലാ-സാംസ്ക്കാരിക -സേവന രംഗത്തേക്ക് സജീവമാക്കാൻ നിർണ്ണായക പങ്കുവഹിച്ച നെഹ്റു യുവകേന്ദ്ര മാഹി /കണ്ണൂർ ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യക്ക് മയ്യഴിയിലെ സാംസ്ക്കാരിക പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.

ആറ് വർഷത്തെ മയ്യഴിയിലെ പ്രവർത്തനത്തിനിടയിൽ, നിർജ്ജീവമായിക്കിടന്ന ഒട്ടേറെ കലാ സ്ഥാപനങ്ങളെ സജീവമാക്കാനും മെഗാപരിപാടികൾ സംഘടിപ്പിക്കാനും രമ്യക്ക് സാധിച്ചിരുന്നു. സംസ്ഥാന ദേശീയ തലത്തിലേക്ക് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാനും, അംഗീകാരങ്ങൾ നേടിയെടുക്കാനും അവർക്ക് സാധിച്ചു. കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾക്കുമപ്പുറം നൂറുകണക്കിന് യുവജനങ്ങളെ സേവന സജ്ജരാക്കാനും അവർക്ക് സാധിച്ചു. സ്വച്ഛ് ഭാരത് പരിപാടിയുടെ പത്താം വാർഷിക വേളയിൽ 2024 ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ആൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണത്തിലൂടെ പ്രകീർത്തിക്കുകയുണ്ടായി. മയ്യഴി കടലോരവും, മയ്യഴി നഗരവും മാതൃകാപരമായി ശുചീകരിക്കുന്നതിന് യുവാക്കളെ കർമ്മരംഗത്തിറക്കിയതിനാണ് പ്രധാനമന്ത്രി പേരെടുത്ത് പ്രശംസിച്ചിരുന്നത്. പരന്ന വായനക്കാരിയും കലാ സ്നേഹിയുമായ ഇവർ മയ്യഴിയുടെ കലാ -സാംസ്ക്കാരിക സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ രാപകലില്ലാതെ പരിശ്രമിച്ചു പോന്നു. പാലക്കാട് പുതുപരിയാരം വെണ്ണക്കൽ സ്വദേശിനിയാണ്. ‘അഡ്വ.സുനിൽകുമാറാണ് ഭർത്താവ്. തമിഴ്‌നാട്ടിലെ ഈറോഡിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്.

Leave A Reply

Your email address will not be published.