Latest News From Kannur

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തെത്തി; അബദ്ധത്തില്‍ വെട്ടേറ്റ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

0

ആലക്കോട് (കണ്ണൂർ) : മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു.
കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്.

മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ല. അമ്മയുടെ വീട്ടിലാണ് സംഭവം. കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്ബോഴേക്കും മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൊഴിയെടുത്തശേഷം ബോധപൂർവമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍

Leave A Reply

Your email address will not be published.