Latest News From Kannur

*അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാൾ സ്വദേശി ചോമ്പാലയിൽ പിടിയിൽ

0

ചോമ്പാല : അയൽവാസിയെ കൊലപ്പെടുത്തി നാടുവിട്ട ബംഗാൾ സ്വദേശിയെ വടകര ചോമ്പാലയിൽ നിന്നും പിടികൂടി. ബംഗാളിലെ ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാൾ പൊലീസ് പിടികൂടിയത്. ചോമ്പാലയിൽ നിന്നാണ് ജെന്നി റഹ്‌മാനെ പിടികൂടിയത്.

വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് നിർമാണ ജോലികൾ ചെയ്‌തുവരികയായിരുന്നു ജെന്നി റഹ്‌മാൻ. പൊലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു വ്യക്തിവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്‌മാൻ നാടുവിടുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു കൊലപാതകം. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ താമസിച്ചാണ് ഇയാൾ നിർമ്മാണ ജോലിക്ക് പോയിക്കൊണ്ടിരുന്നത്.

Leave A Reply

Your email address will not be published.