പാനൂർ : തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെറ്റക്കണ്ടി – വെസ്റ്റ് അങ്കണവാടി റോഡ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.പി.യശോദ സ്വാഗതം പറഞ്ഞു. ബ്ലോക്ക് അസി.എൻജീനീയർ ടി. രാജീവൻ റിപ്പോർട്ടവതരിപ്പിച്ചു. എം.എം. മനോമോഹനൻ, ഷാജി കല്ലായി, രാജഗോപാലൻ എന്നിവർ സംസാരിച്ചു. കെ.പി.മോഹനൻ എം.എൽ.എയുടെ ശുപാർശ പ്രകാരം 2022-23 വർഷത്തെ എ.ഡി.എസ് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.