തലശ്ശേരി റയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വെയിലും മഴയും ഏറ്റിട്ടാണ്. പൊള്ളുന്ന വെയ്ലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്ന അവസ്ഥ മാത്രമല്ല പെയിന്റിംങിനും മങ്ങലേൽക്കുന്നുണ്ട്. ദിവസങ്ങളോളം വാഹനം പാർക്ക് ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. നിലം മുഴുവൻ ടൈൽസ് പാകുന്ന പ്രവർത്തി കഴിഞ്ഞാലുടൻ എത്രയും വേഗത്തിൽ പാർക്കിംഗ് ഗ്രൗണ്ടിൽ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ദക്ഷിണ റയിൽവേ ഡിവിഷണൽ മാനേജർ ആർ.എം. അരുൺകുമാർ ചദൂർവേദിക്ക് നിവേദനം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.