പാനൂർ : അണിയാരം ഗുരു നഗർ ഗുരുദേവ കൾച്ചറൽ ആൻ്റ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മുപ്പത്തി മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ് പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു .
ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും ആധുനികലോകവും എന്ന വിഷയത്തിൽ കണ്ണൂർജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. വി.പി. ഷാജി അധ്യക്ഷനായി. അനീഷ് മുല്ലേരി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ ദാസൻ മാസ്റ്റർ. രാഹുൽ മാവിലോത്ത്, റിനീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി കുട്ടികളുടെയും പ്രദേശവാസികളുടെയും കലാപരിപാടികൾ അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post