ന്യൂ മാഹി : പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം കെട്ടിയാടി. ക്ഷേത്രത്തിൽ ദീപാരാധനയ്ക‌് ശേഷം ആണ് നേർച്ച വെള്ളാട്ടം കെട്ടിയാടിയത്. നിരവധി ഭകതർ ചടങ്ങിൽ പങ്കെടുത്തു.
മേട മാസത്തിലെ ആയില്യം നാൾ ആഘോഷം മെയ് 5 തിങ്കളാഴ്ചയും ക്ഷേത്രത്തിലെ സ്വർണപ്രശനം ആഗസ്ത‌് 30, 31 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.