പാനൂർ : കരിയാട് തണൽ അഭയ ഡയാലിസിസ് സെൻ്റെറിൽ നിന്ന് പുറന്തള്ളുന്ന മലിനജലത്താൽ പ്രദേശത്തുള്ള കിണറുകളിലുള്ള ശുദ്ധ ജലം മലിനമാകുന്നതിനെതിരെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭാ കവാടത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചു.ഏപ്രിൽ 3 ന് നടത്തിയ പ്രക്ഷോഭ പരിപാടികൾക്ക് ശേഷം ഡയലിസിസ് അധികാരികളും സഗരസഭയും സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിൻ്റെ ഭാഗമായാണ് നഗരസഭയുടെ മുന്നിൽ ഉപരോധ സമരം നടത്തിയത്.പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് ഉദ്ഘാടനം ചെയ്തു.കേരള നദീതട സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.എൻ.പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. സി.കെ.രവിശങ്കരൻ അധ്യക്ഷത വഹിച്ചു.പി.കെ. അജിത്ത് കുമാർ സ്വാഗതവും ,എം.ടി അരവിന്ദൻ നന്ദിയും പറഞ്ഞു