Latest News From Kannur

ഒളവിലം സഫ്ദർ ഹാശ്മി വായനശാലയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു.

0

ഒളവിലം – സഫ്ദർ ഹാശ്മി വായനശാലയിൽ പ്രവർത്തിക്കുന്ന സഫ്ദർ കലാകേന്ദ്രം ചിത്രരചന പരിശീലന ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ ചൊക്ലി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വൈ. ചിത്രൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. പ്രദീപൻ, എൻ. പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി സാജു പത്മനാഭൻ സ്വാഗതവും ചിത്രകല അധ്യാപിക പ്രവദ പ്രജീഷ് നന്ദിയും പറഞ്ഞു. സഫ്ദർ കലാകേന്ദ്രത്തിൽ ക്ലാസിക്കൽ ഡാൻസ്, കുങ്ങ്ഫു എന്നിവയുടെ പരിശീലനങ്ങളും ഉടൻ ആരംഭിക്കും.

Leave A Reply

Your email address will not be published.