മട്ടന്നൂർ
പെരിഞ്ചേരി എൻ.എസ്സ്.എസ്സ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ അവബോധനയോഗം നടത്തി
നാട് ലഹരിയുടെ പിടിയിൽ അകപ്പെടുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ യോഗങ്ങളും ബോധവല്ക്കരണവും സംസ്ഥാനതലത്തിൽ കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്താനുള്ള എൻ എസ് എസ് ആഹ്വാനത്തിൻ്റെ ഭാഗമായാണ് പെരിഞ്ചേരി ബാവോട്ടു പാറയിൽ എൻ എസ് എസ് പെരിഞ്ചേരി കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിച്ചത്.
സി പി. പദ്മനാഭൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.ഇ. കുഞ്ഞനന്തൻ ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി.
പി.വി. വേണുഗോപാൽ മാസ്റ്റർ ആമുഖ – സ്വാഗതഭാഷണവും പ്രാർത്ഥനാഗീതാലാപനവും നടത്തി.
പി.എം. ഗീതാനന്ദൻ , കെ. ജനാർദ്ദനൻ , രഞ്ജിത്ത് , സുമ മോഹനൻ , ശ്രീജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
കെ. വിജയൻ കൃതജ്ഞതാ ഭാഷണം നടത്തി.