മാഹി: കുട്ടികളിൽ ആഹ്ളാദവും ഉന്മേഷവുമുണർത്തി പഠനാനുഭവങ്ങൾ നേടാൻ അവരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പന്തക്കൽ പി.എം. ശ്രീ ഐ. കെ. കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ‘കൊന്നപ്പൂങ്കുല’ ദ്വിദിന സമ്മർ ക്യാമ്പ് സമാപിച്ചു.
വിദ്യാലയത്തിലെ ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ നൂറ്റി ഇരുപതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ചിത്രരചന, കളിമൺ ശില്പ ശാല, പാട്ടരങ്ങ്, ഏറോബിക്സ് എക്സർസൈസ് എന്നിവക്കൊപ്പം ബോധവല്ക്കരണ ക്ലാസ്സുകളും ഉൾപ്പെട്ടതായിരുന്നു സമ്മർ ക്യാമ്പ്.
ക്യാമ്പിൻ്റെ രണ്ടാ ദിനം റിട്ടയേർഡ് സബ് ഇൻസ്പ്പെക്റ്ററും യോഗാ തെറാപ്പിസ്റ്റും മോട്ടിവേറ്ററുമായ സുനിൽകുമാർ പൊയിൽ നയിച്ച ക്ലാസ്സ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായി ,
ജീവിതത്തിലെ ആഗ്രഹം സഫലമാക്കാൻ ആത്മവിശ്വാസത്തിനും ലക്ഷ്യബോധത്തിനുമുള്ള പരസ്പര ബന്ധത്തെ കുറിച്ച് വിശദമാക്കിയ അദ്ദേഹം ആരോഗ്യപൂർണ്ണമായ ഭാവിജീവിതത്തെ കുറിച്ചും കുട്ടികളെ ബോധവല്ക്കരിച്ചു.
യോഗയും പ്രാണായാമയും ശവാസനവും അദ്ദേഹം പരിചയപ്പെടുത്തിയ
സെഷൻ കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.
സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പാൾ കെ.ഷീബ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രധാനാധ്യാപിക എൻ.വി.ശ്രീലത, സീനിയർ ലക്ച്ചറർ കെ.റീഷ്മ, കെ.പി. സുചീന്ദ്രൻ
ടി.വി. ശ്രീരേഖ, ബേബി പ്രവീണ, കെ.കെ. സനിൽ കുമാർ എന്നിവർ ‘കൊന്നപ്പൂങ്കുല’ ദ്വിദിന സമ്മർ ക്യാമ്പിനു നേതൃത്വം നല്കി.